അബ്ദുൽ ഖാദർ
Posted On
date_range Updated On
date_range ഹജ്ജ് തീർഥാടകനായ കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി
മക്ക: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയയാൾ മക്കയിൽ നിര്യാതനായി. കണ്ണൂർ ചക്കരക്കല്ല് സ്വദേശി അബ്ദുറഹ്മാൻ നരിക്കുന്നിന്റെ മകൻ അബ്ദുൽ ഖാദറാണ് (68) മരിച്ചത്. സഹോദരനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയ അദ്ദേഹം കർമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ന്യുമോണിയ ബാധിതനാവുകയായിരുന്നു.
മക്കയിലെ അൽനൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ച് ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറിയം ആണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.