സന്ദർശന വിസയിലെത്തിയ ഹൈദരാബാദ്​ സ്വദേശിനി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ വനിത മരിച്ചു. ഹൈദരബാദ് സ്വദേശിനി സാകിറ ബീഗം (64) ആണ്​ റിയാദ്​ മലസിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്​. പരേതരായ മുഹമ്മദ്‌ മഷീഖും ജീലാനി ബീഗവുമാണ്​ മാതാപിതാക്കൾ. ഭർത്താവ്: ​പരേതനായ അബ്​ദുൽ മന്നാൻ. മക്കൾ: അബ്​ദുൽ ബഷീർ, സാസി അഫ്രീൻ, നാസീയ തസീൻ. മൃതദേഹം റിയാദിൽ ഖബറടക്കും.

നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Hyderabad who came on a visit visa died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.