ജുബൈൽ: മസ്തിഷ്ക ആഘാതത്തെ തുടർന്ന് ചെന്നൈ സ്വദേശിയായ അബ്ദുൽ ഹക്കീം (46) ജുബൈലിൽ മരിച്ചു. ജുബൈലിലെ ഒരു കാറ്ററിങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജർ ആയിരുന്നു അബ്ദുൽ ഹകീം.
മസ്തിഷ്കാഘാതത്തെ തുടർന്ന് അൽമന ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം. മൃതദേഹം ജുബൈൽ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. പിതാവ്: അബ്ദുൽ റഷീദ്, മാതാവ്: നൂർജഹാൻ, ഭാര്യ: ആതിയ റബ്ബാനി, മകൾ: അരീബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.