Posted On
date_range Updated On
date_range റിയാദിലെ പ്രവാസി ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി
റിയാദ്: സൗദിയിൽ പ്രവാസിയായ ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) സലാഹുദ്ദീൻ (53) ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായി. സൗദിയിലെ പ്രശസ്ത ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു.
18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ മാസങ്ങൾക്ക് മുമ്പാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്. പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.
മൃതദേഹം തെക്കനാര്യാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി. സലാഹുദ്ദീന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രസിഡന്‍റ് ആന്‍റണി വിക്ടർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.