ജിദ്ദ ബലദിൽ നടന്ന കൂട്ടയോട്ടത്തിൽ നിന്ന്
ജിദ്ദ: രാജ്യത്തിൻറെ 95 മത് ദേശീയദിനത്തോടനുബന്ധിച്ച് ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് ഡിസ്ട്രിക്റ്റിൽ സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ 3,000 ത്തിലധികം ആളുകൾ പങ്കെടുത്തു. സൗദി വിഷൻ 2030 ലക്ഷ്യങ്ങളുമായി യോജിച്ച് കമ്മ്യൂണിറ്റി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക, ശാരീരിക പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.
രണ്ട് പ്രധാന റൂട്ടുകളിലായാണ് മത്സരം നടന്നത്. പൊതുജനങ്ങൾക്കായി 4.5 കിലോമീറ്റർ ട്രാക്കും, സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്കായി രണ്ട് കിലോമീറ്റർ ട്രാക്കും ഒരുക്കിയിരുന്നു. ദേശീയ ദിനാഘോഷങ്ങൾക്ക് ആവേശവും ദേശഭക്തിയും നൽകിയ പരിപാടി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ച് ദേശീയ വികാരം ഊട്ടിയുറപ്പിക്കാനും സഹായിച്ചതായി അധികൃതർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.