Posted On
date_range Updated On
date_range മലയാളി നഴ്‌സ് മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്‌സ് സൗദിയിൽ നിര്യാതയായി. മദീനയിലെ മുവസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിെൻറയും ലീന ദിലീപിെൻറയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡെന്ന ആൻറണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടിൽ പോയ ഡെൽമ ഒരാഴ്ച മുമ്പാണ് അവധികഴിഞ്ഞ് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.