സുലൈമാൻ

വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി റിയാദിൽ മരിച്ചു

റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാൻ (58) ആണ് അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ തിങ്കളാഴ്ച്ച രാവിലെ മരിച്ചത്.

ഒരാഴ്ച മുമ്പ്​ സ്പോൺസറുമായി റിയാദിൽനിന്ന് അൽ-ഖർജിലേക്ക് പോകുന്ന വഴിയിൽ എക്‌സിറ്റ് 15 ന്​ സമീപം വാഹനം അപകടത്തിൽ പെടുകയായിരുന്നു. കൂ​ടെയുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുലൈമാനെ അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സുലൈമാൻ നാലു മാസം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി മടങ്ങിയത്​. പിതാവ്: ഹസൈനാർ. മാതാവ്: പാത്തുമ്മ. ഭാര്യ: ബൾക്കീസ്. മക്കൾ: താഹിറ, ഷിജിന, സുബ്‌ഹാന, ഷഹീൻ.

മൃതദേഹം അൽ-ഖർജിൽ ഖബറടക്കുന്നതിന് വേണ്ട നടപടികൾക്ക് അൽ-ഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്..

Tags:    
News Summary - A Malayali injured in a car accident died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.