ഗസ്സയിലെ ദുരിതബാധിതർക്കായി കെ.എസ്. റിലീഫി​െൻറ സെൻട്രൽ കിച്ചണിൽ ഭക്ഷണം തയ്യാറാക്കുന്നു

ഗസ്സയിലെ ദുരിതബാധിതർക്ക് സൗദിയുടെ ഭക്ഷണപ്പൊതികൾ; 24,500 പേർക്ക് പ്രയോജനം ലഭിച്ചു

റിയാദ്​: ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആശ്വാസമേകാൻ സൗദി അറേബ്യയുടെ സൽമാൻ രാജാവ് ദുരിതാശ്വാസ കേന്ദ്രം (കെ.എസ്. റിലീഫ്) നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ തുടരുന്നു. ഇതി​െൻറ ഭാഗമായി, മധ്യ-തെക്കൻ ഗസ്സ മുനമ്പിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കായി കെ.എസ്. റിലീഫി​െൻറ സെൻട്രൽ കിച്ചൺ വഴി 24,500 ചൂടുള്ള ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

 

ഗസ്സയിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി ആവിഷ്കരിച്ച ജനകീയ കാരുണ്യ കാമ്പയി​െൻറ ഭാഗമായാണ് ഈ സഹായം എത്തിച്ചത്. ഈ പദ്ധതിയിലൂടെ പ്രദേശത്തെ 24,500 പേർക്കാണ് നേരിട്ട് ഭക്ഷണമെത്തിക്കാൻ സാധിച്ചത്.

 

നിലവിലെ കഠിനമായ സാഹചര്യങ്ങൾ നേരിടുന്ന ഗസ്സയിലെ ദുരിതബാധിത കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ അതിജീവനത്തെ ശക്തിപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ നൽകിവരുന്ന അടിയന്തര മാനുഷിക ഇടപെടലുകളുടെ തുടർച്ചയായാണ് ഈ സഹായവിതരണം.

Tags:    
News Summary - Saudi Arabia provides food packages to Gaza's victims; 24,500 people benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.