സൗദിയിൽ ഉപയോഗിച്ച വാഹന ഓയിൽ ശേഖരിച്ച്​ പുതിയ പാക്കറ്റിൽ വിൽക്കുന്ന സംഘം പിടിയിൽ

റി​യാ​ദ്​: വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന ഓ​യി​ൽ ശേ​ഖ​രി​ച്ച്​​ പു​തി​യ പാ​ക്ക​റ്റു​ക​ളി​ൽ നി​റ​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന സം​ഘം പി​ടി​യി​ലാ​യി. വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീ​മാ​ണ്​ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളെ​ന്ന വ്യാ​ജേ​ന ഉ​പ​യോ​ഗി​ച്ച ഓ​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ ഏ​ഷ്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വി​ൽ​പ​ന​ക്ക്​ ത​യാ​റാ​യ 170 ബോ​ട്ടി​ലു​ക​ൾ, നി​റ​ക്കാ​ൻ ഒ​രു​ക്കി​യ 400 ബോ​ട്ടി​ലു​ക​ൾ, 4,000 തെ​ർ​മ​ൽ പാ​ക്കേ​ജി​ങ്​ ലി​ഡു​ക​ൾ, സ്​​റ്റി​ക്ക​റു​ക​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത എ​ല്ലാ വ​സ്​​തു​ക്ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചു.

റി​യാ​ദി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് നി​യ​മം ലം​ഘി​ച്ച്​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കേ​ന്ദ്ര​ത്തി​ലാ​ണ്​ ഇ​വ നി​ർ​മി​ച്ചി​രു​ന്ന​ത്. കേ​ന്ദ്രം പി​ന്നീ​ട്​ അ​ട​ച്ചു​പൂ​ട്ടി. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും വാ​ണി​ജ്യ വ​ഞ്ച​ന​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്. വാ​ണി​ജ്യ വ​ഞ്ച​ന ത​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ പി​ഴ​ക​ൾ പ്ര​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യും വാ​ണി​ജ്യ​വ​ഞ്ച​ന ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

Tags:    
News Summary - A group that collects used vehicle oil in Saudi Arabia and sells it in new packets has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.