മ​ക്ക​യി​ൽ അ​ന​ധി​കൃ​ത ഫു​ഡ് ട്ര​ക്കു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

മ​ക്ക: ന​ഗ​ര​പ​രി​ധി​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് ട്ര​ക്കു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി. മൊ​ബൈ​ൽ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ന​ഗ​ര​ത്തി​െൻറ ഭം​ഗി നി​ല​നി​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഈ ​പു​തി​യ നീ​ക്കം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലോ അ​ന​ധി​കൃ​ത​മാ​യോ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​പ്പി​ക്കു​ന്ന തീ​യ​തി മു​ത​ൽ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​വ നീ​ക്കം ചെ​യ്യ​ണം.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​വ ക​ണ്ടു​കെ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. മൊ​ബൈ​ൽ ഫു​ഡ് ട്ര​ക്ക് മേ​ഖ​ല​യി​ൽ അ​ച്ച​ട​ക്കം കൊ​ണ്ടു​വ​രു​ന്ന​തി​നും, അം​ഗീ​കൃ​ത നി​ക്ഷേ​പ​ക​ർ​ക്ക് സു​ര​ക്ഷി​ത​വും സം​ഘ​ടി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പൊ​തു ഇ​ട​ങ്ങ​ളു​ടെ ക്ര​മ​ര​ഹി​ത​മാ​യ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ലൂ​ടെ ന​ഗ​ര​ത്തി​െൻറ ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്താ​നും ഈ ​ന​ട​പ​ടി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Strict action against unauthorized food trucks in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.