ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ന​ട​ന്ന തൊ​ഴി​ൽ മേ​ള

സൗ​ദി തൊ​ഴി​ൽ​മേ​ള​യി​ൽ വ​ൻ പ​ങ്കാ​ളി​ത്തം

ജി​ദ്ദ: കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്​​സി​റ്റി നേ​തൃ​ത്വ​ത്തി​ൽ ജി​ദ്ദ സൂ​പ്പ​ർ​ഡോ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ​തി​മൂ​ന്നാ​മ​ത് ക​രി​യ​ർ ഫോ​റ​ത്തി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ വ​ൻ തി​ര​ക്ക്. ഫോ​റം ആ​രം​ഭി​ച്ച് ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ആ​റാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​രാ​ണ് എ​ത്തി​യ​ത്.

85-ല​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്ത മേ​ള​യി​ൽ പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വ​ലി​യ ഒ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദേ​ശീ​യ പ്ര​തി​ഭ​ക​ളെ​യും തൊ​ഴി​ലു​ട​മ​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന വേ​ദി​യാ​യി മാ​റി​യ ഈ ​സം​ഗ​മം, നേ​രി​ട്ടു​ള്ള നെ​റ്റ്‌​വ​ർ​ക്കി​ങ്ങി​നും ക​രി​യ​ർ പ​ര്യ​വേ​ഷ​ണ​ത്തി​നും മി​ക​ച്ച അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​വ​ണ ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ലാ​ണ് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ പ്ര​തി​ഭ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ബി​രു​ദ​ധാ​രി​ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​മാ​യി സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്കും പു​റ​മെ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​ഫ​ഷ​ന​ൽ സ​ന്ന​ദ്ധ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ സെ​ഷ​നു​ക​ളും ഫോ​റ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു.

ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്നെ ല​ഭി​ച്ച അ​സാ​ധാ​ര​ണ​മാ​യ ഈ ​പ്ര​തി​ക​ര​ണം പ്ര​ഫ​ഷ​ന​ൽ പ്ലാ​റ്റ്‌​ഫോ​മി​ലു​ള്ള ഉ​യ​ർ​ന്ന വി​ശ്വാ​സ​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സു​ഹൈ​ൽ ബി​ൻ ബ​ക്ക​ർ അ​ൽ​ത​യ്യാ​ർ പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി യോ​ഗ്യ​ത​യു​ള്ള​തും മ​ത്സ​രാ​ധി​ഷ്ഠി​ത​വു​മാ​യ ഒ​രു ത​ല​മു​റ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലൂ​ടെ സൗ​ദി വി​ഷ​ൻ 2030-െൻ​റ ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നാ​ണ് കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് സ​ർ​വ​ക​ലാ​ശാ​ല ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ൽ ത​യ്യാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Huge participation in the Saudi labor market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.