റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു.വെമ്പായം പാലമൂട് സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ആണ് മരിച്ചത് . ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ സുവൈദിയിലെ അൽ ഹമ്മദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ഈ മാസം 21-ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഭാര്യയും ഇളയ മകനും റിയാദിൽ തന്നെയാണ് താമസം.
പരേതനായ പരീതിെൻറയും സുലൈഖയുടെയും മകനാണ്. ജാസിയയാണ് ഭാര്യ. മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്). മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.