വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പാ​സ്‌​പോ​ർ​ട്ട്, അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​നം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും വി.​എ​ഫ്.​എ​സ് പ്ര​തി​നി​ധി​ക​ളും ഏ​പ്രി​ൽ മാ​സ​ത്തി​ൽ വി​വി​ധ ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. ബി​ഷ, മ​ദീ​ന, യാം​ബു, ന​ജ്‌​റാ​ൻ, അ​ബ​ഹ എ​ന്നീ​വി​ട​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​ണ് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ക.

കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു​ള്ള സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ളും സ്ഥ​ല​ങ്ങ​ളും താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

1. ഏ​പ്രി​ൽ 10 (വെ​ള്ളി): ബി​ഷ​യി​ലെ ബി​ഷ ട​വ​ർ, മ​ദീ​ന​യി​ലെ വി.​എ​ഫ്.​എ​സ് സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘം എ​ത്തും.

2. ഏ​പ്രി​ൽ 17 (വെ​ള്ളി): ന​ജ്‌​റാ​നി​ലെ വി.​എ​ഫ്.​എ​സ് സെൻറ​റി​ലും യാം​ബു ടൗ​ണി​ലെ കൊ​മേ​ഴ്ഷ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ് വ ​ഹോ​ട്ട​ലി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും.

3. ഏ​പ്രി​ൽ 24 (വെ​ള്ളി): അ​ബ​ഹ വി.​എ​ഫ്.​എ​സ് സെൻറ​റി​ൽ വെ​ച്ച് കോ​ൺ​സു​ല​ർ സം​ഘം പ്ര​വാ​സി​ക​ളെ കാ​ണും.

നി​ശ്ച​യി​ച്ചി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സേ​വ​ന സ​ന്ന​ദ്ധ​രാ​യി​രി​ക്കും. പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, വി​വി​ധ രേ​ഖ​ക​ളു​ടെ അ​റ്റ​സ്​​റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​കും.​

സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെൻറ് എ​ടു​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്. സ​ന്ദ​ർ​ശ​ന തീ​യ​തി​ക്ക് ഏ​ഴ് ദി​വ​സം മു​മ്പ് മു​ത​ൽ അ​പ്പോ​യി​ൻ​മെൻറു​ക​ൾ ബു​ക്ക് ചെ​യ്യാം. വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ലി​െൻറ ഔ​ദ്യോ​ഗി​ക ലി​ങ്ക് വ​ഴി ‘ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം’ എ​ന്ന മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​യി​രി​ക്കും ടോ​ക്ക​ണു​ക​ൾ ല​ഭി​ക്കു​ക. സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ള്ള നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് വേ​ണം സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Jeddah Indian Consulate Passport and Attestation Services in Various Cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.