റിയാദ്: കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്ദുൽ മാലിക് (48) ആണ് റിയാദിലെ എക്സിറ്റ് 14-ൽ വെച്ച് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് താമസസ്ഥലത്തെ മുറിയിൽ മാലിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈലയാണ് ഭാര്യ. മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).
പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അബ്ദുൽ മാലിക് മികച്ച സംഘാടകനും പ്രഗത്ഭനായ പ്രാസംഗികനുമായിരുന്നു. നാട്ടിലും റിയാദിലെ പൊതുപ്രവർത്തന-പാർട്ടി രംഗങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു.
നിലവിൽ റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് നിഹാസ് പാനൂർ, സാമൂഹിക പ്രവർത്തകരായ സിദ്ധീക്ക് തുവ്വൂർ, ഇബ്രാഹീം കരീം എന്നിവരുടെ സഹകരണത്തോടെയാണ് നടപടികൾ നടക്കുന്നത്.
അബ്ദുൽ മാലിക്കിെൻറ വേർപാടിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിെൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.