ഓ​ർ​മ​ച്ചെ​പ്പി​ലെ ഒ​രേ​യൊ​രു വോ​ട്ട്; പ്ര​വാ​സി​യു​ടെ രാ​ഷ്​​ട്രീ​യ വി​ലാ​പ​ങ്ങ​ൾ

കേ​ര​ളം മ​റ്റൊ​രു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​മ്പോ​ൾ, മ​ണ​ലാ​ര​ണ്യ​ത്തി​ലെ ചൂ​ടി​നേ​ക്കാ​ൾ രാ​ഷ്​​ട്രീ​യ ആ​വേ​ശ​ത്തി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. റി​യാ​ദി​ലെ ബ​ത്​​ഹ​യി​ലെ ചാ​യ​ക്ക​ട​ക​ളി​ലും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം നാ​ട്ടി​ലെ വോ​ട്ടും സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ്. എ​ന്നാ​ൽ, പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വാ​സ​ലോ​ക​ത്ത് ക​ഴി​യു​ന്ന പ​ല​ർ​ക്കും വോ​ട്ട് എ​ന്ന​ത് ഇ​ന്നും ഒ​രു ‘നി​റ​മു​ള്ള ഓ​ർ​മ’ മാ​ത്ര​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ ​ഓ​ർ​മ​ക്ക് സ​വി​ശേ​ഷ​മാ​യ ഒ​രു മ​ധു​ര​മു​ണ്ട്; കാ​ര​ണം ജീ​വി​ത​ത്തി​ൽ ഞാ​ൻ ചെ​യ്ത ഒ​രേ​യൊ​രു വോ​ട്ട് സ്വ​ന്തം പേ​രി​ന് നേ​രെ​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്, ഇ​ന്ന​ത്തെ​പ്പോ​ലെ ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത കാ​ല​ത്താ​ണ് ആ ​സം​ഭ​വം. അ​ന്ന് ലോ​ക്ദ​ൾ (ഇ​ന്ന​ത്തെ ജ​ന​താ​ദ​ൾ എ​സ്) എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് സ​ജീ​വ​മാ​യി​രു​ന്നു ഞാ​ൻ. എ​ന്നാ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി അ​ഞ്ച് സീ​റ്റു​ക​ളി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ചെ​റൂ​ട്ടി റോ​ഡി​ലെ ദേ​ശ​ഭി​മാ​നി ബ്യൂ​റോ​ക്ക് താ​ഴെ​യു​ള്ള പ്ര​സി​ൽ ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കി പോ​സ്​​റ്റ​റു​ക​ൾ അ​ച്ച​ടി​ക്കു​ന്ന തി​ര​ക്കി​നി​ട​യി​ലാ​ണ് സ്പോ​ർ​ട്സ് മ​ന്ത്രി​യാ​യി​രു​ന്ന എ. ​നീ​ല​ലോ​ഹി​ത​ദാ​സ​െൻറ സ​ന്ദേ​ശം വ​രു​ന്ന​ത്, സ്ഥാ​നാ​ർ​ഥി​ക​ൾ പി​ന്മാ​റ​ണം. നാ​ലു​പേ​ർ പി​ന്മാ​റി​യെ​ങ്കി​ലും ഞാ​ൻ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി ഉ​റ​ച്ചു​നി​ന്നു. അ​ങ്ങ​നെ ത​െൻറ ജീ​വി​ത​ത്തി​ലെ ആ​ദ്യ വോ​ട്ട് സ്വ​ന്തം പേ​രി​ൽ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി. പി​ന്നീ​ട് പ്ര​വാ​സി​യാ​യ​തോ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ആ ​പേ​ര് മാ​ഞ്ഞു​പോ​യി.

നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന വോ​ട്ട​വ​കാ​ശം

പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം വേ​ണ​മെ​ന്ന മു​റ​വി​ളി കാ​ല​ങ്ങ​ളാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഇ​പ്പോ​ഴും ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കു​റ​ച്ചു​കൂ​ടി പ​രി​ഗ​ണ​ന ല​ഭി​ക്കു​മാ​യി​രു​ന്നു എ​ന്ന് പ്ര​വാ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്നു. യു.​ഡി.​എ​ഫ് സ​ർ​ക്കാ​രി​െൻറ കാ​ല​ത്ത് എം.​എം. ഹ​സ്സ​ൻ പ്ര​വാ​സി കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ റി​യാ​ദി​ലെ​ത്തി നേ​രി​ട്ട് പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ആ ​വ​കു​പ്പി​ന് പ​ഴ​യ പ്രാ​ധാ​ന്യ​മി​ല്ലെ​ന്ന പ​രാ​തി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ട്.

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​മി​ത​മാ​യ വ​ർ​ദ്ധ​ന​വ് പ്ര​വാ​സി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. യു​ദ്ധ​ഭീ​ഷ​ണി​യും മ​റ്റും കാ​ര​ണ​മാ​ക്കി വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന ഭീ​മ​മാ​യ തു​ക കാ​ര​ണം ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലെ​ത്താ​ൻ പ​ല​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ്ര​വാ​സി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്നി​ല്ല. ബ​ത്ഹ​യി​ലെ തെ​രു​വു​ക​ളി​ൽ രാ​ഷ്​​ട്രീ​യ ചൂ​ട് പ്ര​ക​ട​മാ​ണ്. ഡി​ജി​റ്റ​ൽ യു​ഗം വി​ര​ൽ​ത്തു​മ്പി​ലു​ള്ള​തു​കൊ​ണ്ട് ഓ​രോ ച​ല​ന​ങ്ങ​ളും ത​ത്സ​മ​യം അ​വ​ർ വീ​ക്ഷി​ക്കു​ന്നു. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ലെ ആ​വേ​ശ​വും വി​ജ​യാ​ഘോ​ഷ​ങ്ങ​ളും റി​യാ​ദി​ലെ തെ​രു​വു​ക​ളി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നു​റ​പ്പ്. വോ​ട്ട് ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ങ്കി​ലും, സ്വ​ന്തം നാ​ടി​െൻറ ഭ​ര​ണം ആ​ര് ​ൈക​യ്യാ​ള​ണ​മെ​ന്ന് നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഇ​ന്നും ഈ ​മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ പു​ല​ർ​ത്തു​ന്ന ജാ​ഗ്ര​ത പ്ര​ശം​സ​നീ​യ​മാ​ണ്. എ​ങ്കി​ലും, എ​ന്നെ​ങ്കി​ലും ഒ​രി​ക്ക​ൽ വി​ദേ​ശ​ത്തി​രു​ന്നു ത​ന്നെ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ.

Tags:    
News Summary - One vote in memory; The political laments of an expatriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.