ജുബൈലിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്ന് താമസക്കാരെ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range ജുബൈലിൽ കെട്ടിടത്തിൽ തീപിടിത്തം
ജുബൈൽ: ജുബൈൽ അൽ ഷിഫാ ആശുപത്രിക്ക് സമീപം കെട്ടിടത്തിൽ അഗ്നിബാധ.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ഷിഫ ആശുപത്രിക്ക് സമീപമുള്ള തഹാനി കഫറ്റീരിയക്ക് പിൻവശത്തുള്ള കെട്ടിടമാണ് അഗ്നിക്ക് ഇരയായത്. കെട്ടിടത്തിെൻറ രണ്ടാം നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.
താമസക്കാരെ പൊലീസും അഗ്നിശമന സേനയും എലവേറ്റർ ഉപയോഗിച്ച് കെട്ടിടത്തിെൻറ മുകൾ ഭാഗം വഴി രക്ഷിക്കുകയായിരുന്നു.ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പാകിസ്താനികൾ താമസിച്ചിരുന്ന കെട്ടിടമാണ്. നിസ്സാര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.