Representational Image
Posted On
date_range Updated On
date_range ലൈസൻസില്ലാതെ കെട്ടിട നിർമാണം ആരംഭിച്ചാൽ 50,000 റിയാൽ വരെ പിഴ
റിയാദ്: അനുമതിയില്ലാതെ കെട്ടിട നിർമാണം ആരംഭിച്ചാൽ 50,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. മുനിസിപ്പാലിറ്റി പുറത്തിറക്കിയ പുതിയ പിഴകളുടെ റിപ്പോർട്ടിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. റോഡ്, തെരുവ് നിയമലംഘനങ്ങൾ, പൊതു കെട്ടിട ലംഘനങ്ങൾ എന്നിവക്കുള്ള പിഴകളും മന്ത്രാലയം പുതുക്കി. പരമാവധി പിഴയായി 50,000 റിയാൽ നിശ്ചയിച്ചിട്ടുണ്ട്. ലൈസൻസ് ലഭിക്കാതെ കെട്ടിട നിർമാണം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ലംഘനങ്ങൾക്ക് ഈ പിഴ ചുമത്തും. ഈ ലംഘനത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ 10,000 റിയാൽ ആണ്. ലൈസൻസില്ലാതെ കെട്ടിടങ്ങൾ പൊളിക്കുകയോ നവീകരിക്കുകയോ ചെയ്താൽ 2,000 റിയാൽ മുതൽ 50,000 റിയാൽ വരെയാണ് പിഴ. ഇതിന്റെ ഭാഗമായി മന്ത്രാലയം വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.