പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന നാ​സ​ർ ഇ​ളം​കൂ​റി​ന് കേ​ളി സു​ലൈ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ്

ന​ൽ​കി​യ​പ്പോ​ൾ

മൂ​ന്ന് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന് വി​രാ​മം; നാ​സ​ർ ഇ​ളം​കൂ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ യൂ​നി​റ്റ് അം​ഗം നാ​സ​ർ ഇ​ളം​കൂ​റി​ന് കേ​ളി സു​ലൈ യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ല​പ്പു​റം വ​ണ്ടൂ​ർ ഇ​ളം​കൂ​ർ സ്വ​ദേ​ശി​യാ​യ നാ​സ​ർ, അ​സീ​സ​യി​ലെ അ​ലൂ​ബ് യു​നൈ​റ്റ​ഡ് ട്രേ​ഡി​ങ്​ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി​ട്ടാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​പ്പു​റം അ​തേ സ്ഥാ​പ​ന​ത്തി​െൻറ ജ​ന​റ​ൽ മാ​നേ​ജ​ർ പ​ദ​വി​യി​ലി​രു​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സു​ലൈ ഏ​രി​യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ പ​റ​മ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, സീ​ബ കൂ​വോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, സു​ലൈ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഹാ​ഷിം കു​ന്നും​ത​റ, ഏ​രി​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ​കു​ട്ടി, ഏ​രി​യ ട്ര​ഷ​റ​ർ റീ​ജേ​ഷ് ര​യ​രോ​ത്ത്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം നാ​സ​ർ കാ​ര​ക്കു​ന്ന്, ജോ​ർ​ജ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഷ​റ​ഫ് ബ​ബ്തൈ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ സു​ലൈ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നാ​സ​ർ ഇ​ളം​കൂ​റി​ന് ഉ​പ​ഹാ​രം കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ന​വാ​സ് ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും നാ​സ​ർ ഇ​ളം​കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A break from his three-decade exile; Nasser Ilamkur visits Kele Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.