സൗദിയിൽ ഒരാഴ്ചക്കിടെ ജനിച്ചത് 8933 കുഞ്ഞുങ്ങൾ

യാംബു: സൗദിയിൽ ഒരാഴ്ചക്കിടെ 8933 കുഞ്ഞുങ്ങൾ ജനിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ആഗസ്റ്റ് 23 മുതൽ 30 വരെയുള്ള കാലയളവിൽ ജനിച്ച കുഞ്ഞുങ്ങളുടെ കണക്കാണ് മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ടത്. റിയാദ് മേഖലയിൽ മാത്രം 2286 കുട്ടികളുടെ ജനനം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഈ കാലയളവിൽ കൂടുതൽ കുട്ടികൾ ജനിച്ച മേഖലയിൽ റിയാദാണ് ഒന്നാമത്. മക്ക മേഖലയിൽ 1804 ജനനങ്ങളും കിഴക്കൻ പ്രവിശ്യയിൽ 868 ജനനങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. നജ്‌റാൻ മേഖലയിൽ 249, അസീർ മേഖലയിൽ 585, അൽഅഹ്സയിൽ 351, ഹഫ്ർ അൽ-ബാത്വിൻ 205, ഹാഇൽ മേഖലയിൽ 192, ജീസാൻ മേഖലയിൽ 466, തബൂഖ് മേഖലയിൽ 291, ബിഷയിൽ 124, വടക്കൻ അതിർത്തി മേഖലയിൽ 166, അൽ-ജൗഫിൽ 185, അൽ-ബഹ 109 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. മദീന മേഖലയിൽ 636 പ്രസവങ്ങൾ നടന്നു. 

Tags:    
News Summary - 8933 babies were born in Saudi Arabia in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.