മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റം ഹജ്ജ് തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു
മദീന: ഈ വർഷത്തെ ഹജ്ജിനായി വ്യാഴംവരെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 6,61,346 തീർഥാടകർ മദീനയിലെത്തി. വ്യോമ മാർഗവും തുറമുഖങ്ങളിലൂടെ കടൽവഴിയും എത്തിയവരാണിവർ. മദീനയിലെ തീർഥാടകരുടെ സ്വീകരണത്തിന്റെയും പുറപ്പെടലിന്റെയും നീക്കങ്ങൾ നിരീക്ഷിക്കുന്ന ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയാണ് ഇത് സൂചിപ്പിച്ചത്. വ്യാഴാഴ്ച മാത്രം 75,414 തീർഥാടകരാണ് എത്തിയത്.
അവരിൽ 31,414 പേർ 136 വിമാനങ്ങൾവഴി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. മദീനയിലെത്തിയവരിൽ വ്യാഴാഴ്ച വരെ 5,02,455 തീർഥാടകർ മക്കയിലെത്തിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ 1,58,840 തീർഥാടകരാണ് ഇനി മദീനയിൽ അവശേഷിക്കുന്നത്. ഹജ്ജിന് മുന്നോടിയായി മദീനയിലെത്തിയ മുഴുവൻ തീർഥാടകരെയും മക്കയിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.