പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ഷ്റ​ഫ് ഹു​സൈ​ന് റി​യാ​ദ് മെ​ക് 7 ഹെ​ൽ​ത്ത്‌ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

43 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മം; അ​ഷ്റ​ഫ് ഹു​സൈ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 43 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ഷ്റ​ഫ് ഹു​സൈ​ന് റി​യാ​ദ് മെ​ക് 7 ഹെ​ൽ​ത്ത്‌ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൊ​ല്ലം ടി.​കെ.​എം എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം, റി​യാ​ദി​ൽ സ്വ​ന്ത​മാ​യി കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യോ​ട​നു​ബ​ന്ധി​ച്ച ട്രേ​ഡി​ങ് ബി​സി​ന​സ്‌ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

മെ​ക് 7 വ്യാ​യാ​മ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ല​സി​ലെ അ​ൽ​മാ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​ച്ചാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​സ്, ശു​മൈ​സി, ബ​ത്ഹ, വു​റൂ​ദ്, അ​സീ​സി​യ തു​ട​ങ്ങി​യ മെ​ക് 7 ഹെ​ൽ​ത്ത്‌ ക്ല​ബ്‌ ബ്രാ​ഞ്ചു​ക​ളി​ലെ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ച​ട​ങ്ങി​ൽ ഒ​ത്തു​കൂ​ടി. മ​ല​സ് മെ​ക് 7 ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​ഖി​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ച പ​രി​പാ​ടി ചീ​ഫ് ട്രെ​യി​ന​ർ ശു​ക്കൂ​ർ പൂ​ക്ക​യി​ൽ നി​യ​ന്ത്രി​ച്ചു.

നാ​സ​ർ ല​യ്സ്‌, ഷാ​ന​വാ​സ്‌ (എം.​കെ ഫു​ഡ്സ്), അ​ബ്​​ദു പ​ഞ്ചാ​ര, ഷ​റ​ഫു മാ​താ​പ്പു​ഴ, ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ, റ​സാ​ഖ്​ കൊ​ടു​വ​ള്ളി, ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ബ്​​ദു​ൽ സ​ലാം ഇ​ടു​ക്കി, കോ​യ മൂ​വാ​റ്റു​പു​ഴ, അ​ഫ്സ​ർ അ​ലി വ​ള്ളി​ക്കു​ന്ന്, ആ​ഷി​ഖ്​ എ​ട​വ​ണ്ണ, അ​ഷ്റ​ഫ് വ​ട​ക്കേ​കാ​ട്‌, മ​ഷ്ഫ​ർ ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 43 years of exile come to an end; Ashraf Hussain granted pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.