ബുറൈദ കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
40-ാം വാർഷികം; ബുറൈദ കെ.എം.സി.സി സമ്മേളനം നാളെ
ബുറൈദ: നാല് പതിറ്റാണ്ടിെൻറ പ്രവർത്തന പാരമ്പര്യം പൂർത്തിയാക്കുന്ന അൽ ഖസീം കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച രാത്രി 11 മുതൽ ബുറൈദയിൽ നടക്കും. സൗദി നാഷനൽ കമ്മിറ്റി ആർട്സ് ആൻഡ് സ്പോർട്സ് വിങ് ചെയർമാൻ മുജീബ് ഉപ്പട സമ്മേളനം ഉദ്ഘാടനം ചെയ്യും. താനൂർ മണ്ഡലം എം.എൽ.എ പി.കെ. നവാസാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
ബുറൈദയിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിെൻറ ഭാഗമാകും. പൊതുസമ്മേളനത്തിന് ശേഷം കൊല്ലം ഷാഫി നേതൃത്വം നൽകുന്ന ഇശൽ സന്ധ്യയും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
പരിപാടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കെ.എം.സി.സി പ്രസിഡൻറ് അനീസ് ചുഴലി, സെക്രട്ടറി അലി മോൻ ചെറുകര, ചെയർമാൻ നവാസ് പള്ളിമുക്ക്, വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ, സെക്രട്ടറി നൗഫൽ പാലേരി, പാട്ടത്തിൽ അബൂബക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.