ദന്തൽ ജോലികളിൽ 35 ശതമാനം ഇനി സൗദി പൗരർക്ക്​ മാത്രം; ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ

റിയാദ്​: സൗദിയിലെ സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്​കരിക്കാനുള്ള തീരുമാനം ഞായറാഴ്​ച (മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്​ത്രീപുരുഷന്മാർ പൗരർക്ക്​ കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതി​െൻറ ഭാഗമാണിത്​. കഴിഞ്ഞ സെപ്​റ്റംബർ 13 നാണ്​ ഇത്​ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​. ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്​കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്​തിരുന്നു.

മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റിൽ സ്വദേശിവതക്​രണ പ്രഫഷനുകൾ, ആവശ്യമായ ശതമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കുകയും സ്ഥാപനങ്ങൾ പിഴകൾ ഒഴിവാകുന്നതിന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ദന്തൽ ജോലികളിൽ മൂന്നോ അതിലധികമോ ജോലിക്കാരുള്ള സ്വകാര്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തീരുമാനത്തിലുൾപ്പെടും. സ്വദേശിവത്​കരണ ശതമാനത്തിൽ സൗദി ദന്തഡോക്ടറെ കണക്കാക്കണമെങ്കിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്​റ്റർ ചെയ്യുകയും പ്രതിമാസ വേതനം 7,000 റിയാലിൽ കുറയാത്തതായിരിക്കുകയും വേണമെന്ന്​​ നിഷ്​കർഷിച്ചിട്ടുണ്ട്​​.

അതിൽ കുറവ് വേതനം ലഭിക്കുന്ന സൗദി ദന്തഡോക്ടറെ സൗദിവൽക്കരണ ശതമാനത്തിൽ കണക്കാക്കില്ല. സ്വദേശികൾക്ക്​ തൊഴിലവസരം വർധിപ്പിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും തീരുമാനം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കും. പരിശീലനത്തിനും യോഗ്യതാ പരിപാടികൾക്കും പിന്തുണയുമുണ്ടാകും. സ്വദേശിവത്​കരണ സപ്പോർട്ട് പ്രോഗ്രാമുകളിൽ നിന്നും പ്രയോജനം നേടുന്നതിൽ മുൻഗണന ലഭിക്കുകയും ചെയ്യും.

Tags:    
News Summary - 35 percent of dental work is now only for Saudi citizens; Effective from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.