മദീന: ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച 27 പേരെ പിടികൂടിയതായി മദീന മേഖല പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽകഹ്താനി പറഞ്ഞു. കോവിഡ് മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയുമായി സഹകരിച്ചാണ് ഇത്രയും പേരെ പിടികൂടിയത്. ഇവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു.
ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയോ രണ്ടു വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ ശിക്ഷയായുണ്ടാകുമെന്നാണ് വ്യവസ്ഥയെന്നും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.