മക്ക: മദീനയിൽ ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കും.
സഹായങ്ങൾക്കും വിവരങ്ങൾ അന്വേഷിക്കാനും താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം:
8002440003 (ടോൾഫ്രീ)
0122614093
0126614276
0556122301
മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് സൗദി സമയം ഇന്നലെ രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടത്തിൽപെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ഒരാൾ മാത്രം രക്ഷപ്പെട്ടതായി അറിയുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.