വെള്ളിയാഴ്ച പ്രാർഥനക്കെത്തിയ ഇമാമിനെ തടഞ്ഞ 22 സ്വദേശികൾക്ക് പിഴയും ശിക്ഷയും

റിയാദ്: വെള്ളിയാഴ്ച പ്രാർഥനക്കും പ്രഭാഷണത്തിനുമായി പള്ളിയിലെത്തിയ ഇമാമിനെ തടഞ്ഞ സ്വദേശികൾക്ക് കോടതി പിഴയും ശിക്ഷയും വിധിച്ചു. ത്വാഇഫിലെ പള്ളിയിലാണ് ഇമാമിനെ 22ഓളം സ്വദേശികൾ പ്രാർഥനക്ക് അനുവദിക്കാതെ തടഞ്ഞുവെച്ചത്.

19 പ്രതികൾക്ക് ഒരുമാസത്തെ തടവും 2,000 റിയാൽ പിഴയും വിധിച്ച കോടതി മറ്റു മൂന്നുപേർക്ക് 10 ദിവസത്തെ തടവും വിധിച്ചു. തെളിവുകൾ പരിശോധിച്ചതിനും റെക്കോഡ് ചെയ്ത വിഡിയോ കണ്ടതിനും സാക്ഷികളുടെ മൊഴി കേട്ടതിനും ശേഷമാണ് കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പള്ളിയുടെ വാതിൽ അടച്ച് പ്രതികൾ ഇമാമിനെ പ്രസംഗപീഠത്തിലേക്ക് കയറുന്നത്​ തടയുകയായിരുന്നുവെന്ന്​ കോടതി കണ്ടെത്തി.

സംഘടിച്ചതിനും ഇമാമി​ന്‍റെ കൃത്യ നിർവഹണത്തിന് തടസ്സം നിന്നതിനുമാണ് പിഴ എന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.

കുറ്റകൃത്യം ഏറ്റുപറയുന്നതിനിടയിൽ പ്രതികൾ ഇത് ന്യായീകരിച്ചു. ഇമാമി​െൻറ നേതൃത്വത്തിലെ പ്രാർഥനക്കുള്ള അനിഷ്​ടമാണ് തടയാൻ കാരണമെന്ന്​ പ്രതികൾ കോടതിയിൽ പറഞ്ഞു.

Tags:    
News Summary - 22 locals fined and punished for blocking imam from attending Friday prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.