Image credit: News of Towns

സൗദിയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരണം: രോഗികൾ 21 ആയി

ജിദ്ദ: സൗദിയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ന്യൂയോർക്കിൽ നിന്ന് ജി ദ്ദ വിമാനത്താവളം വഴി കൈറോയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഇൗജിപ്ഷ്യൻ പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

വിമാനത്താവളത്തിലെ താപനിരീക്ഷണ കാമറകളിലാണ് ശരീരത്തി​െൻറ കൂടിയ ചൂട് കണ്ടെത്തിയത്. ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലെ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. 14 ദിവസത്തിനുള്ളിലാണ് ഇയാൾ ഇൗജിപ്തിൽ നിന്ന് അമേരിക്കയിലേക്ക് പോയത്.

ഇതോടെ രാജ്യത്ത് കോവിഡ് 19 കണ്ടെത്തിയവരുടെ എണ്ണം 21 ആയെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവരും നിലവിൽ െഎസൊലേഷൻ വാർഡുകളിൽ കഴിയുകയാണ്. ഇതിൽ 19 പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്ലൈലി ചൊവ്വാഴ്ച റിയാദിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.

റിയാദിൽ കഴിയുന്ന അമേരിക്കൻ പൗരന്‍റെ ആരോഗ്യ സ്ഥിതിയിൽ മാത്രമാണ് പുരോഗതിയില്ലാത്തത്. ഇതുവരെ രോഗം കണ്ടെത്തിയവർക്കെല്ലാം മതിയായ ആരോഗ്യ പരിരക്ഷ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - 21 covid case confirmed in saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.