സൗദി സൈന്യം
ജിദ്ദ: 2025ലെ ആഗോള ഫയർപവർ റാങ്കിങ് ലിസ്റ്റിൽ അറബ് ലോകത്ത് സൗദി അറേബ്യൻ സൈന്യത്തിന് രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 24ാം സ്ഥാനവും. 145 രാജ്യങ്ങളിൽ ചില അറബ്, ഇസ്ലാമിക രാജ്യങ്ങൾ മുൻനിരയിൽ ഇടം നേടി. അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ഷ്യൻ സൈന്യം ഒന്നാമതും ആഗോളതലത്തിൽ 19ാം സ്ഥാനത്തുമാണ്. അറബ് രാജ്യങ്ങളിൽ അൽജീരിയൻ സൈന്യം മൂന്നാം സ്ഥാനത്തും ഇറാഖി സൈന്യം നാലാം സ്ഥാനത്തുമാണ്. യു.എ.ഇ സൈന്യം അഞ്ചാം സ്ഥാനത്തുണ്ട്.
ലോകരാജ്യങ്ങളുടെ സൈനിക സേനകളുടെ റാങ്കിങ് നിശ്ചയിക്കുന്ന ‘ഗ്ലോബൽ ഫയർപവർ’ പരിഗണിക്കുന്നത് ആയുധങ്ങളുടെ എണ്ണം മുതൽ ആയുധങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും വൈവിധ്യം, വ്യവസായങ്ങൾ, സാമ്പത്തിക സ്ഥിരത, ലോജിസ്റ്റിക് ശേഷി, ഭൂമിശാസ്ത്രം, സാങ്കേതിക ശേഷി, സേനയുടെ വലുപ്പം, പോരാട്ട സന്നദ്ധത, പരിശീലനം എന്നിവയുൾപ്പെടെയുള്ള 50 സൂചികകളെയാണ്.
ആഗോളതലത്തിൽ അമേരിക്കൻ സൈന്യം ഒന്നാം സ്ഥാനത്ത് തുടരുന്നു. റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ. 2025ലെ ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ പട്ടികയിൽ കൊസോവോ, സൊമാലിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ബെനിൻ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.