ജിദ്ദ: ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ വനിതകൾക്കും പ്രവേശനം അനുവദിച്ച നടപടിയിൽ സൗദി അറേബ്യയെ ഫിഫ അഭിനന്ദിച്ചു. കായിക രംഗത്ത് വനിതകളുടെ വലിയൊരുവിജയമാണിതെന്ന് സംഘടന വിലയിരുത്തി. കൂടുതൽ നേട്ടങ്ങൾക്ക് വനിതകളെ ആശംസിച്ച ഫിഫ, ഇൗവർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി യോഗ്യതനേടിയ കാര്യം എടുത്തുപറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയിലെ ജൗഹറ സ്റ്റേഡിയത്തിൽ നടന്ന അൽഅഹ്ലി^അൽബാതിൻ കളിയിലാണ് ആദ്യമായി സൗദിയിൽ വനിതകൾ സ്റ്റേഡിയത്തിലെത്തിയത്. വരുംദിവസങ്ങളിൽ ദമ്മാമിലും റിയാദിലും നടക്കുന്ന കളികൾക്കും വനിതകൾ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.