കേരള ബ്ലാസ്​റ്റേഴ്‌സ്​: മഞ്ഞപ്പട ജിദ്ദ വിങ്​ രൂപവത്​കരിച്ചു 

ജിദ്ദ : കേരള ബ്ലാസ്​റ്റേഴ്‌സ് ആരാധക കൂട്ടായ്‌മ ‘മഞ്ഞപ്പട കെ.എസ്.എ’ ജിദ്ദ വിങ്​ രൂപവത്​കരിച്ചു.  
അൽ റയാൻ ഒാഡിറ്റോറിയത്തിൽ ഒത്തു കൂടിയ ആരാധക കൂട്ടായ്‌മ മഞ്ഞ ടീ ഷർട്ടും ബാനറുകളുമേന്തി ഐ.എസ്.എൽ ആരവമൊരുക്കി.  
റിയാദ്, ദമാം ജുബൈൽ വിങ്​ ഇതിനകം രൂപവത്​കരിച്ചിട്ടുണ്ടെന്ന്​ സംഘാടകർ  പറഞ്ഞു.  
ചടങ്ങിൽ മഞ്ഞപ്പട കെ.എസ്.എ കോർ മെമ്പർ അനസ് കല്ലമ്പലം അധ്യക്ഷത വഹിച്ചു. 
വളർച്ചയിലേക്ക് കുതിച്ചുയരുന്ന ഇന്ത്യൻ ഫുട്ബാളിനെയും , കേരള ബ്ലാസ്റ്റേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുക, മഞ്ഞപ്പടയിൽ അണിചേരുന്നവരെ പ​െങ്കടുപ്പിച്ച്​  ഫുട്ബാൾ ലീഗുകൾ സംഘടിപ്പിക്കുക  തുടങ്ങിയ  പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അനസ്​ അറിയിച്ചു. അൽ റയാൻ  സി.ഇ.ഒ  ടി.പി ശുഹൈബ് ഉദ്ഘാടനം ചെയ്​തു. 
നജീബ് കുന്നിക്കോട്,  ജാഫർ  അലി  പാലക്കോട്  തുടങ്ങിയവർ ആശംസ നേർന്നു. സുധീഷ് കുമാർ കളരിപ്പയറ്റ്​ അവതരിപ്പിച്ചു. 
ജിദ്ദ കോ^ഒാർഡിനേറ്റർ തരുൺ രത്‌നാകരൻ സ്വാഗതം പറഞ്ഞു.   
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.