റിയാദ്: ഈജിപത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയുടെ ഗള്‍ഫ് പര്യടനം ഞായറാഴ്ച ആരംഭിക്കുമെന്ന് വിദേശകാര്യ വക്താവ് അഹമദ് അബൂസൈദ് വ്യക്തമാക്കി. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗല്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ജോർഡനും അദ്ദേഹം സന്ദര്‍ശിക്കും. മേഖലയിലെ രാഷ്ട്രീയ, സുരക്ഷ വിഷയങ്ങള്‍ ഗള്‍ഫ് നേതാക്കളുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച ചെയ്യും.
ലബനാനിലെ പുതിയ സംഭവ വികാസങ്ങളും ഇറാെൻറ മേഖലയിലെ ഇടപെടലും മുഖ്യചർച്ചാവിഷയമായേക്കുമെന്ന് അല്‍അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. യമന്‍, സിറിയ തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തേക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈജിപത് നല്‍കുന്ന പിന്തുണയുടെയും മേഖലയിലെ സുരക്ഷക്ക് ഈജിപ്ത് നല്‍കുന്ന പ്രാധാന്യത്തിെൻറയും ഭാഗമായാണ് വിദേശകാര്യ മന്ത്രിയുടെ ഗള്‍ഫ് പര്യടനമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.