ജിദ്ദ: ഡംഗിപ്പനിക്കെതിരെ ജിദ്ദയിൽ വിപുലമായ കാമ്പയിൻ ഇന്നാരംഭിക്കും. വിവിധ ഗവൺമെൻറ് വകുപ്പുകളെയും സന്നദ്ധ സേവന സംഘങ്ങളെയും സഹകരിപ്പിച്ച് ജിദ്ദ ആരോഗ്യകാര്യാലയമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മേഖലയിലെ മുഴുവൻ ഡിസ്ട്രിക്റ്റുകളിലും പ്രചാരണ പരിപാടികളുണ്ടാകും. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡംഗിപ്പനി റിപ്പോർട്ട് ചെയ്ത നാല് ഡിസ്ട്രിക്റ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസം നീളുന്ന കാമ്പയിനിൽ ഡംഗിപ്പനി തിരിച്ചറിയുക, പ്രതിരോധിക്കുക എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. കച്ചവട കേന്ദ്രങ്ങളിലെ പള്ളികളിൽ പ്രഭാഷണങ്ങളുണ്ടാകും. കഴിഞ്ഞ ദിവസം ജിദ്ദ ആരോഗ്യ കാര്യ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാമ്പയിൻ ഒരുക്കങ്ങൾ ചർച്ച ചെയ്തു. മുനിസിപ്പാലിറ്റി, വിദ്യാഭ്യാസം, ഡിസ്ട്രിക് സെൻററുകൾ, മുനിസിപ്പൽ സമിതി, ജിദ്ദ ചേംമ്പർ, ആരോഗ്യ കാര്യാലയം പബ്ളിക് റിലേഷൻ, ആരോഗ്യ സേവന സൊസൈറ്റികൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഡംഗിപ്പനി നിർമാർജ്ജന ശ്രമങ്ങൾ മുഴുസമയം തുടരുന്നുണ്ടെന്ന് ആരോഗ്യകാര്യ ഡയറക്ടർ പറഞ്ഞു. ഒരോ വ്യക്തിയും ഡംഗിപ്പനിയെ കുറിച്ച് ബോധവാൻമാരാവേണ്ടതുണ്ട്. അതിെൻറ ഭാഗമായാണ് വിപുലമായ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും ജിദ്ദ ആരോഗ്യ കാര്യ ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.