മദീന ഓൺലൈൻ ഖുര്‍ആന്‍ വിജ്ഞാനമത്സരം

മദീന: പ്രവാസി മലയാളികള്‍ക്കായി ഖുര്‍ആന്‍ സ്​റ്റഡി സ​െൻറര്‍ കേരള ഒരുക്കുന്ന ഓൺലൈന്‍ ഖുര്‍ആന്‍ വിജ്ഞാനമത്സര വെബ്‌സൈറ്റ്  മദീന ഏരിയതല ഉദ്ഘാടനം ഹൈദരലി വണ്ടൂര്‍നിർവഹിച്ച​ു. 
മദീന ഓര്‍ഗനൈസര്‍ ബഷീര്‍  സെക്രട്ടറി മുനീര്‍ പടിഞ്ഞാറ്റുംമുറി എന്നിവർ സമസാരിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ നീളുന്ന മല്‍സരം മൂന്ന് തലങ്ങളിലായാണ് നടക്കുക.
മത്സരത്തി​​െൻറ മൂന്നാം ഘട്ടത്തിൽ വിജയിക്കുന്നവര്‍ക്കായി ഏപ്രില്‍ പകുതിക്ക് ശേഷം നേരിട്ടുള്ള മത്സരം സംഘടിപ്പിക്കും. ജാതി, മത, ലിംഗ, പ്രായ ഭേദമന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം www.qurancontestkerala.comഎന്ന വെബ്‌സൈറ്റ് മുഖേന പേരും വ്യക്തി വിവരങ്ങളും നല്‍കി  റജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ മത്സരത്തിലേക്ക് പ്രവേശിക്കാം .മദീന ഏരിയ തലത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടാവുമെന്ന്​ കോ^ ഒാർഡിനേറ്റര്‍  റഷീദ് മൂന്നാക്കല്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.