ജിദ്ദ-ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു

ജിദ്ദ: ജിദ്ദ- ഈരാറ്റുപേട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികവും പെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു. ഷറഫിയ്യ രാരാ അവിസ്  ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ പ്രസിഡൻറ്​ നിസാർ  യൂസുഫ് എരുമേലി ഉദ്ഘാടനം ചെയ്തു. 
പ്രസിഡൻറ്​ ഷബീസ് പാലയംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സൗത്ത്  സോൺ സെക്രട്ടറി ഷിഹാബ് താമരക്കുളം, നവോദയ ജിദ്ദ ജനറൽ സെക്രട്ടറി നവാസ് വെമ്പായം എന്നിവർ മുഖ്യാതിഥികളായിരുന്നു.  ചെയർമാൻ സാബിർ ഖാൻ,  ഷാജി വലിയവീട്ടിൽ എന്നിവർ ഇൗദ്​ സവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 
കെ.ഡി.പി.എ ട്രഷറർ അനീസ് മുഹമ്മദ്, നൗഫൽ നാകുന്നം, റസ്‌ലി ഹമീദ്, അജ്മൽ മണക്കാട്ട്, റാഷിദ്, നൂർ മക്ക, അമീൻ മേത്തർ എന്നിവർ ആശംസ നേർന്നു. 15 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അസോസിയേഷൻ അംഗങ്ങളെയും വിശിഷ്​ടാതിഥികളേയും പൊന്നാട അണിയിച്ചു.
റഹീം കോഴിക്കോട്, നാസർ മോങ്ങം, അനസ് കോതമംഗലം, റാഷിദ് ഈരാറ്റുപേട്ട, അനീസ് ഈരാറ്റുപേട്ട, ഹനാൻ ഫാത്തിമ എന്നിവരുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു. 
പി.സി. ജോർജ് എം.എൽ.എ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദ്, വൈസ് ചെയർപേഴ്‌സൻ കുഞ്ഞുമോൾ സിയാദ് എന്നിവരുടെ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. 
ആദിൽ ഷാജി ഖിറാഅത്ത് നടത്തി. വൈസ് പ്രസിഡൻറ്​ റോഷൻ മുഹമ്മദ് നന്ദി പറഞ്ഞു. 

Tags:    
News Summary - `

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.