കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

നാ​ടി​െൻറ വി​ക​സ​ന​വും ക്ഷേ​മ​വും ച​ർ​ച്ച ചെ​യ്യാ​തെ പ്ര​തി​പ​ക്ഷം ഒ​ളി​ച്ചോ​ടു​ന്നു: എം. ​സ്വ​രാ​ജ്


റി​യാ​ദ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ടി​െൻറ വി​ക​സ​ന​വും ക്ഷേ​മ​വും ച​ർ​ച്ച ചെ​യ്യേ​ണ്ട നി​ർ​ണാ​യ​ക സ​മ​യ​ത്ത് പ്ര​തി​പ​ക്ഷം അ​തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര​െൻറ ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന വി​ക​സ​ന മാ​തൃ​ക​യാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ത്ത, പ​വ​ർ​ക​ട്ട് ഇ​ല്ലാ​ത്ത, കെ.​എ​സ്.​ആ​ർ.​ടി.​സി ലാ​ഭ​ത്തി​ലാ​ക്കി​യ, സാ​ധാ​ര​ണ​ക്കാ​ര​െൻറ ആ​രോ​ഗ്യം സം​ര​ക്ഷി​ച്ച, വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളി​ല്ലാ​ത്ത 10 വ​ർ​ഷ​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വാ​സി​ക​ളോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​യും, ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചു​കൊ​ണ്ടു​ള്ള വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ വീ​ഡി​യോ​ക​ളും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു. ‘തു​ട​ർ​ഭ​ര​ണം എ​ന്തി​ന്’ എ​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തി. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സീ​ബ കൂ​വോ​ട്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ന്യൂ ​ഏ​ജ് പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ, ഐ.​എം.​സി.​സി പ്ര​തി​നി​ധി ഗ​സ്നി, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​പ്ര​തി​നി​ധി ബോ​ണി, കേ​ളി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ കു​മാ​ർ, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, പ്ര​സി​ഡ​ൻ​റ്​ ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ദേ​ശാ​ഭി​മാ​നി റി​യാ​ദ് റി​പ്പോ​ർ​ട്ട​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Opposition is running away without discussing the development and welfare of the country: M. Swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.