ജി​ദ്ദ താ​നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ വി.​പി മു​സ്ത​ഫ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ താ​നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

ജി​ദ്ദ: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ജി​ദ്ദ താ​നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് താ​നൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​സ​ഹാ​ഖ് പൂ​ണ്ടോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​കെ. ന​വാ​സ് ഓ​ൺ​ലൈ​ൻ വ​ഴി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യം​ങ്കോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ. ബാ​വ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ മു​ണ്ടം​പ​റ​മ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ​ഹാ​ഖ്, ട്ര​ഷ​റ​ർ ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ഷീ​ർ കീ​ഴി​ല്ല​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു. ജ​ന​ങ്ങ​ളെ പൊ​റു​തി​മു​ട്ടി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി യു.​ഡി.​എ​ഫ് മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​ൻ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

സി.​എം. മ​ർ​സൂ​ഖി​െൻറ ഖി​റാ​അ​ത്തോ​ട്​ കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ് ചി​റ​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് തൊ​ട്ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്ത​ഫ ത​ല​ക്ക​ട​ത്തൂ​ർ, ആ​ബി​ദ് മാ​ട​മ്പാ​ട്ട്, നം​ഷീ​ദ് താ​നൂ​ർ, മ​ൻ​സൂ​ർ അ​യ്യാ​യ, പി.​ടി. ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Tanur Mandal KMCC Election Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.