റിയാദ് യു.ഡി.എഫ് മഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ അമീർ പട്ടണത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് മഞ്ചേരി നിയോജക മണ്ഡലം റിയാദ് കൺവെൻഷൻ ബത്ഹയിലെ സബർമതി ഹാളിൽ നടന്നു. കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കളുടെയും പ്രവർത്തകരും പങ്കെടുത്തു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മഞ്ചേരി മണ്ഡലം ചെയർമാൻ മുഹമ്മദലി എടപ്പറ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാഫി വെട്ടിക്കാട്ടിരി ആമുഖ പ്രസംഗം നടത്തി. യു.ഡി.എഫ് മുന്നണിയുടെ ‘പുതുയുഗ കേരളം’ എന്ന മാനിഫെസ്റ്റോ ചടങ്ങിൽ പ്രകാശനം ചെയ്തു.
സ്ഥാനാർത്ഥി അഡ്വ. റഹ്മത്തുള്ള ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഒ.ഐ.സി.സി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന്, കെ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ, മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് നാസർ പാതിരിക്കോട്, ഒ.ഐ.സി.സി റിയാദ് മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി, കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി സലാം താമരശ്ശേരി എന്നിവർ സംസാരിച്ചു. ഫർഹാൻ കാരക്കുന്ന്, മുത്തു പാണ്ടിക്കാട്, മുജീബ് പൂന്താനം, ജാഫർ വീമ്പൂർ, സൈനുദ്ധീൻ വെട്ടത്തൂർ എന്നിവരും സമ്മേളനത്തിൽ സംബന്ധിച്ചു. മഞ്ചേരി മണ്ഡലം ഒ.ഐ.സി.സി പ്രസിഡൻറ് അക്ബർ ബാദുഷ സ്വാഗതവും അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.