Posted On
date_range Updated On
date_range ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്ദുൽ മാലിക് (48) ആണ് റിയാദിലെ എക്സിറ്റ് 14-ൽ മരിച്ചത്. ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്കെത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് മാലികിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേദിവസം രാത്രിയിൽ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. നിലവിൽ റിയാദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. ഷൈലയാണ് ഭാര്യ. മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.