‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോയിലെ മത്സരാർത്ഥികളും വിജയികളും വിധികർത്താക്കൾക്കും അതിഥികൾക്കും സംഘാടകർക്കുമൊപ്പം

റിയാദിൽ രുചിയും ആനന്ദവും പകർന്ന്​ ‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ

റിയാദ്​: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ, റിയാദ്​ മൻസൂറിയയിലെ ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റിൽ അരങ്ങേറി. അറിയപ്പെടുന്ന വ്ലോഗറും അവതാരകനുമായ സജിൻ നിശാൻ നയിച്ച ചടങ്ങ്​ നാല്​ മണിക്കൂറോളം നീണ്ടുനിന്നു.

മുൻകൂട്ടി രജിസ്​റ്റർ ചെയ്ത റിയാദ്​ മേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന ‘ലാറ്ററൽ എൻട്രി’ മത്സരമായിരുന്നു റോഡ് ഷോയിലെ പ്രധാന ആകർഷണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളളവർ, സൗദി, ബംഗ്ലാദേശ്​ പൗരന്മാർ എന്നിവരടങ്ങിയ 30-ഓളം പേരാണ്​​ മത്സരിച്ചത്​.​ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ബിരിയാണികളുടെ പാചക വൈദഗ്​ധ്യവും രുചിയും മാറ്റുരച്ച മത്സരത്തിൽ അഞ്ചുപേർ സെമി ഫൈനലിലേക്ക്​ നേരിട്ട്​ പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കി.

 ശബീബ നുവൈർ, ശഫാഹു റഹീസ്,​ ജംഫ്​റീന ജംഫ്​ഷിദ് എന്നിവർ ‘ബിരിയാണി ദം സ്​റ്റാറാ’യും മുഹമ്മദ്​ ഫർഹാൻ ആദിൽ, ഇംതിയാസ് ബാബു എന്നിവർ ‘ബിരിയാണി രാജ’യായും സെമി ഫൈനലിസ്​റ്റുകളായി. ഗ്രാൻഡ്​ ഹൈപർ ചീഫ്​ ഷെഫ്​ ശംസുദ്ദീൻ, പാചക വിദഗ്​ധയും ഫുഡ്​ ഫോ​േ​ട്ടാഗ്രാഫറുമായ നിസ്​വ ഷറഫ്​, അൽ ഹുഖൈർ ഗ്രൂപ്പ്​ ചീഫ്​ ഷെഫ്​ മസ്​ഹൂദ്​ തായത്ത്​ എന്നിവർ ചേർന്നാണ് വിധിനിർണയം നടത്തിയത്. മാലിനി, ഷബീർ എന്നിവർ ചടങ്ങിൽ ഗാനങ്ങൾ ആലപിച്ചു. ശാഹിന അലി കൊപ്പത്തി​െൻറ​ നേതൃത്വത്തിൽ​ ​മലർവാടി ടീം ഒപ്പന നടത്തി.

 

ലുഖ്​മാൻ (ഫ്രൻഡി), അഫ്​സൽ (വിജയ്​ മസാല), നൗഷാദ്​ (സിറ്റിഫ്ലവർ), സമീർ ബാബു (ഗ്രാൻറ്​ ഹൈപ്പർ ജനറൽ മാനേജർ), മുസമ്മിൽ (ഗ്രാൻറ്​ ഹൈപ്പർ മാർക്കറ്റിങ്​ മാനേജർ), സദറുദ്ദീൻ (ഗൾഫ്​ മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ), സലീം മാഹി (ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ), ഫൈസൽ കൊല്ലം (വളൻറിയർ ക്യാപ്​റ്റൻ), ഗൾഫ്​ മാധ്യമം പ്രതിനിധികളായ മുനീർ എള്ളുവിള, അൽത്താഫ്​, നിഹാൽ​, നജിം കൊച്ച​കലുങ്ക്​,​ ആഫിയ വാളച്ചേരി എന്നിവർ മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും പരിപാടികൾക്ക്​ നേതൃത്വം നൽകുകയും ചെയ്​തു.

 

ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറി​െൻറ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലി​െൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Tags:    
News Summary - Vijay Dum Dum Biryani’ Mega Roadshow spreads flavor and joy in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.