റി​യാ​ദ് കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് ആ​ദ്യ​മാ​യി എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ഹൃ​ദ്രോ​ഗി​യെ എ​ത്തി​ച്ചു

റി​യാ​ദ്: അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ രം​ഗ​ത്ത് നി​ർ​ണാ​യ​ക നേ​ട്ട​വു​മാ​യി സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി. റി​യാ​ദ് ന​ഗ​ര​ത്തി​ന് വ​ട​ക്ക് മ​ൽ​ഹ​മി​ലെ ഒ​രു ഫാ​ക്ട​റി​യി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ രോ​ഗി​യെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി റി​യാ​ദ് കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ എ​ത്തി​ച്ചു.

പു​തു​താ​യി ആ​രം​ഭി​ച്ച ‘കാ​ർ​ഡി​യാ​ക് സ്ട്രോ​ക്ക് പാ​ത്ത്‌​വേ’ വ​ഴി​യു​ള്ള ആ​ദ്യ​ത്തെ എ​യ​ർ ആം​ബു​ല​ൻ​സ് ദൗ​ത്യ​മാ​ണി​ത്. മ​ൽ​ഹ​മി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്ന് ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്ക​കം റെ​ഡ് ക്ര​സ​ൻ​റ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗി​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ക​ൺ​ട്രോ​ൾ വി​ഭാ​ഗം അം​ഗീ​കൃ​ത പ്രോ​ട്ടോ​ക്കോ​ളു​ക​ൾ അ​നു​സ​രി​ച്ച് ഉ​ട​ൻ ത​ന്നെ പ്ര​ത്യേ​ക ചി​കി​ത്സാ പാ​ത​യാ​യ ‘കാ​ർ​ഡി​യാ​ക് സ്ട്രോ​ക്ക് പാ​ത്ത്‌​വേ’ സ​ജീ​വ​മാ​ക്കി. രോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ലും ഏ​റ്റ​വും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ദൂ​രം ക​ണ​ക്കി​ലെ​ടു​ത്തും എ​യ​ർ ആം​ബു​ല​ൻ​സി​െൻറ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഗ്രൗ​ണ്ട് ആം​ബു​ല​ൻ​സ് സം​ഘ​വും എ​യ​ർ ആം​ബു​ല​ൻ​സ് വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തി​ലൂ​ടെ രോ​ഗി​യെ കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് അ​തി​വേ​ഗം മാ​റ്റി. ഈ ​സം​വി​ധാ​നം വ​ഴി എ​ത്തു​ന്ന രോ​ഗി​ക​ളെ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​ലെ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​തെ നേ​രി​ട്ട് ‘കാ​ർ​ഡി​യാ​ക് ക​ത്തീ​റ്റ​റൈ​സേ​ഷ​ൻ ലാ​ബി​ലേ​ക്ക്’ പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

ഇ​ത് ചി​കി​ത്സാ സ​മ​യം ലാ​ഭി​ക്കാ​നും രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.​റി​യാ​ദ് സെ​ക്ക​ൻ​ഡ് ഹെ​ൽ​ത്ത് ക്ല​സ്​​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് അ​ടു​ത്തി​ടെ ന​ട​പ്പാ​ക്കി​യ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ​ത്തെ എ​യ​ർ ആം​ബു​ല​ൻ​സ് നീ​ക്ക​മാ​ണി​തെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഇ​ത്ത​രം സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ പാ​ത​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ദ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് റെ​ഡ് ക്ര​സ​ൻ​റ്​ വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നാ​യി 997 എ​ന്ന ന​മ്പ​റി​ലോ, ‘Asaefny’ ആ​പ്പ് വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

Tags:    
News Summary - Riyadh's King Fahd Medical City receives first heart patient by air ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.