ഭര്‍ത്താവിന്‍െറ കുത്തേറ്റ് മരിച്ച യുവതി  ഒമ്പതുമാസം ഗര്‍ഭിണി; കുഞ്ഞും മരിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം മനോരോഗിയായ ഭര്‍ത്താവിന്‍െറ കുത്തേറ്റ് മരിച്ച യുവതി പൂര്‍ണ ഗര്‍ഭിണിയായിരുന്നു എന്ന് പരിശോധന ഫലം. ഒമ്പതുമാസം പ്രായമത്തെിയ ഗര്‍ഭസ്ഥ ശിശുവും മരിച്ചു. 
ഏഷ്യന്‍ വംശജയായ സഹ്റ അബ്ദുറസാഖ് ദലീലാണ് ത്വാഇഫില്‍ സ്വദേശിയായ ഭര്‍ത്താവിന്‍െറ കുത്തേറ്റ് മരിച്ചത്. മൂന്നു മക്കള്‍ക്ക് മുന്നില്‍ വെച്ച് പലതവണ കുത്തിയശേഷം കഴുത്തറുത്താണ് കൊന്നത്. യുവതിയുടെ വയര്‍ തുളച്ച ഒരു കുത്ത് ഗര്‍ഭസ്ഥശിശുവിന്‍െറ ശരീരത്തിലും എത്തിയിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അങ്ങനെയാണ് കുഞ്ഞും മരിച്ചത്. 15 മുറിവുകളാണ് യുവതിയുടെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. മുതുക്, കൈകള്‍, വയര്‍ എന്നിവിടങ്ങളിലൊക്കെ ആഴമേറിയ മുറിവുകളേറ്റിരുന്നു. സംഭവമറിഞ്ഞ് എത്തിയ പൊലീസ് അവിടെ വെച്ച് തന്നെ കൊലപാതകിയെ പിടികൂടിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് താന്‍ ഭാര്യയെ കൊന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഭാര്യയുടെ രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായാണ് ഇയാള്‍ നിന്നത്. പ്രാഥമിക അന്വേഷണത്തില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാള്‍ മനോരോഗത്തിന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ത്വാഇഫിലെ മനോരോഗാശുപത്രിയിലായിരുന്നു ചികിത്സ. 
ദാരുണദൃശ്യം കണ്ട മക്കള്‍ അതിന്‍െറ ആഘാതത്തിലാണ്.   

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.