ജിദ്ദ: ഹജ്ജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് ആരോഗ്യമന്ത്രാലയവും ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്കും (ഐ.ഡി.ബി) തമ്മില്‍ ധാരണ. ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് ആസ്ഥാനത്ത് അധ്യക്ഷന്‍ ഡോ. ബന്ദര്‍ ഹിജാറും ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് കരാറില്‍ ഒപ്പുവെച്ചത്.
ഹജ്ജ്, ഉംറ സേവനം എളുപ്പമാക്കാന്‍ സൗദിയിലേയും മറ്റ് മുസ്ലിം രാജ്യങ്ങളിലേയും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, ഇതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തുക, അന്താരാഷ്ട്ര മെഡിക്കല്‍ സെന്‍ററുകള്‍ സന്ദര്‍ശിച്ച് പ്രവൃത്തി പരിചയം കൈമാറുക, മാധ്യമങ്ങളിലൂടെയും മറ്റും ബോധവത്കരണത്തിന് സഹായം നല്‍കുക തുടങ്ങിയവ കരാറിലുണ്ട്. ഇതിനു പുറമെ സ്വകാര്യ, പൊതു മേഖലകളില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
മധ്യപൗരസ്ത്യ മേഖലകളില്‍ പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നിന് ഐ.ഡി.ബിയും ആരോഗ്യമന്ത്രാലയവും സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയും സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഹജ്ജ് ഉംറ മേഖലയിലെ ആരോഗ്യ സുരക്ഷ മികച്ചതാക്കാന്‍ ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രത്തെ പ്രതിനിധീകരിച്ച് മക്ക ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയും ആരോഗ്യ മന്ത്രാലയവുമായും ധാരണയായിട്ടുണ്ട്. ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. ബക്രി അസാസും ആരോഗ്യ മന്ത്രിയും തമ്മിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.