ജപ്പാനില്‍ 730 കിലോമീറ്റര്‍ കാല്‍നട യാത്ര നടത്തി സൗദി യുവാക്കള്‍

റിയാദ്: കാല്‍ നടയായി ജപ്പാന്‍െറ വടക്കന്‍ തീര നഗരമായ ആമോരിയില്‍ നിന്ന് തലസ്ഥാന നഗരമായ ടോക്കിയോവിലേക്ക് ഒരു യാത്ര. ദൂരം 730 കി.മീറ്റര്‍. ഒന്നും മിണ്ടാതെ പരസ്പരം സംസാരിക്കാതെയാണ് യാത്രയെന്നതും പ്രത്യേകതയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശ്രദ്ധ ക്ഷണിക്കാന്‍ ചൂളം വിളികള്‍ ഉപയോഗിക്കും. അങ്ങനെയാണ് ഇരുവര്‍ക്കുമിടയിലുള്ള ധാരണ. അബ്ദുറഹ്മാന്‍ ബാഅളം, ബര്‍റാഅ് അല്‍ഒൗഹലി എന്നീ സൗദി യുവാക്കളാണ് ഡിസംബര്‍ 23ന് അപൂര്‍വമായ യാത്ര തുടങ്ങിയത്. വ്യക്തിത്വ വികാസത്തിനും പുതുമകള്‍ തേടിയുമാണ് ഇങ്ങനെയൊരു യാത്ര തീരുമാനിച്ചതെന്ന് യുവാക്കള്‍ പറയുന്നു. 16 ദിവസമാണ് നടത്തം. 730 കിലോമീറ്റര്‍ കാല്‍നടയായി താണ്ടി ഇവര്‍ ജനുവരി എട്ടിന് ടോകിയോ നഗരത്തിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപൂര്‍വമായ നിബന്ധനകളോടെ ഇത്തരത്തിലുള്ള യാത്ര ചരിത്രത്തില്‍ ആദ്യത്തേതായിരിക്കുമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
യാത്രക്കിടയില്‍ ഹോട്ടലുകളിലോ വീടുകളിലോ താമസിക്കേണ്ടതില്ളെന്നും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. 
ജപ്പാനിലെ കടുത്ത തണുപ്പിന്‍െറ കാലാവസ്ഥയിലും ടെന്‍റുകളാണ് അന്തിയുറങ്ങാനും വിശ്രമിക്കാനും അവലംബിക്കുന്നത്. യാത്രയുടെ വിശദാംശങ്ങളും ജപ്പാനിലെ വിവിധ ദ്വീപുകളിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലും അറബ് മാധ്യമങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.