റിയാദ്: റഷ്യന്‍ സൈന്യത്തിന്‍െറ സിറിയയിലെ സാന്നിധ്യം കുറക്കാന്‍ പ്രസിഡന്‍റ് വ്ളാദ്മീര്‍ പുടിന്‍ തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി വിമാന വാഹിനി കപ്പലുകള്‍ പിന്‍വലിക്കും. ദൗത്യം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പിന്‍മാറ്റത്തിനുള്ള തീരുമാനം. എന്നാല്‍ ബശ്ശാര്‍ ഭരണകൂടത്തെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ ചെറുക്കാനും സര്‍ക്കാറിന് ആവശ്യമായ സംരക്ഷണം നല്‍കാനും വ്യോമസേനയുടെ സാന്നിധ്യം തുടരും. എസ് 300, എസ് 400 യുദ്ധ വിമാനങ്ങളാണ് ബശ്ശാറിന്‍െറ സംരക്ഷണത്തിന് സിറയയില്‍ തുടരുക. സൈന്യത്തെ കുറക്കാനുള്ള തീരുമാനത്തിന് പുടിന്‍ ഡിസംബര്‍ 29ന് അംഗീകാരം നല്‍കിയിരുന്നതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 1252 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ വിമാനവാഹിനി കപ്പലിന് സാധിച്ചിട്ടുണ്ടെന്നും റഷ്യന്‍ സേന അവകാശപ്പെട്ടു.
സൈന്യത്തെ കുറക്കാന്‍ 2016 മാര്‍ച്ചില്‍ പ്രസിഡന്‍റ് പുടിന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടുണ്ടായ സാഹചര്യങ്ങളെ തുടര്‍ന്ന് സാന്നിധ്യം വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ മുതലാണ് സിറിയയില്‍ റഷ്യന്‍ വ്യോമസേനയുടെ ആക്രമണം ശക്തമാക്കിയത്.
നവംബറിലാണ് ഏറ്റവും രൂക്ഷമായ ആക്രമണങ്ങള്‍ നടന്നത്. റഷ്യയും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സേന പിന്‍മാറ്റത്തിന് തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.