ജിദ്ദ: വാഹനാപകടങ്ങള്‍ രേഖപ്പെടുത്തുന്ന പ്രത്യേക ഇലക്ട്രോണിക് സംവിധാനമായ ‘ബാശിര്‍ 3’ വഴി തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാകുന്നുണ്ടെന്ന് ജിദ്ദ ട്രാഫിക് മേധാവി ജനറല്‍ സുലൈമാന്‍ അല്‍ അസക്രി. രണ്ട് മാസത്തിനിടെ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഒരുക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഇതിന് സഹായിക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണിവ. ബാശിര്‍ 3ല്‍ രേഖപ്പെടുത്തിയ അപകട വിവരങ്ങള്‍ ശരിയാണോയെന്ന് ട്രാഫിക് ഓഫീസിലത്തെി പരിശോധിക്കാം.
ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അപകടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വേഗത്തില്‍ അയച്ചുകൊടുക്കാനും വാഹനങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ പകര്‍ത്തി സൂക്ഷിക്കാനും കഴിയുന്നതാണ് പുതിയ സംവിധാനമെന്നും ജിദ്ദ ട്രാഫിക്ക് മേധാവി പറഞ്ഞു.
ട്രാഫിക് ഓഫീസ് പ്രവര്‍ത്തനങ്ങളടെ വാര്‍ഷിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മക്ക ഗവര്‍ണര്‍ക്ക് കൈമാറി.
ജിദ്ദ മേഖലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ അപകടങ്ങളില്‍ 25 ശതമാനം കുറവു വന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.