ബ്ളൂസ്റ്റാര്‍ സോക്കര്‍: ബ്ളൂ സ്്റ്റാര്‍, ടാലന്‍റ്് ടീന്‍സ്, ജിദ്ദ ഇലവന്‍,  സോക്കര്‍ ഫ്രീക്സ് സെമിയില്‍

ജിദ്ദ: നാദക് ബ്ളൂ സ്്റ്റാര്‍ സോക്കര്‍ ഫെസ്്റ്റില്‍ സെമി ഫൈനല്‍ ലൈനപ്പായി. ജൂനിയര്‍ വിഭാഗത്തില്‍ സ്പോര്‍ട്ടിങ് യുണൈറ്റഡ് എ ടീം സോക്കര്‍ ഫ്രീക്സിനേയും, ജിദ്ദ ഇലവന്‍ ജൂനിയര്‍ ക്ളബ് ടാലന്‍റ്് ടീന്‍സിനെയും നേരിടും. 
സീനിയര്‍ വിഭാഗത്തില്‍ ശറഫിയ ട്രേഡിങ്ങ് സബീന്‍ എഫ്.സി അല്‍റയാന്‍ ബ്ളൂ സ്്റ്റാര്‍ ബി ടീമിനെയും, ജി.ടി ബ്രാന്‍ഡ് ഫാക്്ടറി റിയല്‍ കേരള, നാദക് ബ്ളൂ സ്്റ്റാര്‍ എ ടീമിനെയും നേരിടും.  കഴിഞ്ഞ ദിവസം നടന്ന ജൂനിയര്‍ വിഭാഗം മത്സരങ്ങളില്‍ ടാലന്‍റ്് ടീന്‍സ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സ്പോര്‍ട്ടിങ് യുണൈറ്റഡ് ബി ടീമിനെയും, ജിദ്ദ ഇലവന്‍ ജൂനിയര്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് സ്്റ്റുഡന്‍സ് ഇന്ത്യ സ്ട്രൈക്കേഴ്സിനെയും തോല്‍പിച്ചു. 
ടാലന്‍റ് ടീന്‍സിനു വേണ്ടി സല്‍മാന്‍ ഉമര്‍, മുഹമ്മദ് അഫ്സല്‍, റബീഹ് സമാന്‍ എന്നിവരും ജിദ്ദ ഇലവന്‍ ജൂനിയര്‍ ക്ളബിന് വേണ്ടി മുഹമ്മദ് മുക്താര്‍ (രണ്ട്)നജാദ് മഹ്മൂദ് (മൂന്ന്) എന്നിവരുമാണ് ഗോളുകള്‍ സ്കോര്‍ ചെയ്തത്. സ്്റ്റുഡന്‍സ് ഇന്ത്യ സ്ട്രൈക്കേഴ്സിന്‍െറ ഏക ഗോള്‍ സിയാദ് മുഹമ്മദലിയുടെ വകയായിരുന്നു. ടാലന്‍റ് ടീന്‍സിന്‍െറ സല്‍മാന്‍ ഉമര്‍, ജിദ്ദ ഇലവന്‍ ജൂനിയര്‍ ക്ളബിന്‍്റെ മുഹമ്മദ് മുക്താര്‍ എന്നിവര്‍ മികച്ച കളിക്കാര്‍ക്കുള്ള  പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. സഹീര്‍ കണ്ണൂര്‍, യഹിയ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 
നിര്‍ണായകമായ അവസാന ലീഗ് മത്സരത്തിന്‍െറ സോക്കര്‍ ഫ്രീക്സ് സീനിയേഴ്സും അല്‍ റയാന്‍ ബ്ളൂസ്റ്റാറും രണ്ട് ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ബ്ളൂ സ്്റ്റാര്‍ ടീം സെമിഫൈനലിലേക്ക് അര്‍ഹത നേടിയത്. ആദ്യ നിമിഷത്തില്‍ തന്നെ ഗോള്‍ നേടിയ സോക്കര്‍ ഫ്രീക്സിന്‍െറ നാണി മമ്പാട് ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ ഗോളിനുടമയായി. സെല്‍ഫ് ഗോളിലൂടെ സമനിലനേടിയ ബ്ളൂ സ്്റ്റാര്‍, ബാവ പള്ളിശ്ശേരി നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ലീഡും നേടി.   അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി കൊണ്ട് ഷാഹിദ് അലി സോക്കര്‍ ഫ്രീക്സിന് സമനില നേടിക്കൊടുത്തു. നാണി മമ്പാടിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്‍റ്് റഫീഖ് കൂട്ടിലങ്ങാടി മുഖ്യാതിഥി ആയിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.