റിയാദ്: കേന്ദ്ര സര്‍ക്കാറിന്‍െറ നോട്ട് നിരോധത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിലും സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമങ്ങളിലും പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി നടത്തിയ മനുഷ്യചങ്ങലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയാദില്‍ നവോദയ പ്രതീകാത്മക മനുഷ്യചങ്ങല തീര്‍ത്തു. എക്സിറ്റ് ഒമ്പതിലെ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ 150തോളം സ്ത്രീകളും കുട്ടികളും പുരുഷന്മാരും പങ്കെടുത്തു. നവോദയ കേന്ദ്ര കമ്മിറ്റിയംഗം ലത്തീഫ് കല്ലമ്പലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തിനും ജനങ്ങള്‍ക്കും നോട്ടുകളുടെ നിരോധനം തീരാദുരിതമാണ് സമ്മാനിച്ചതെന്നും അങ്ങേയറ്റം ജനവിരുദ്ധമായ ഈ തീരുമാനത്തില്‍ പ്രവാസികളും തങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതെ ദുരിത അനുഭവിക്കുകയാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ഒരു സ്വേഛാധിപതിയെ പോലെ നരേന്ദ്രമോദി തീരുമാനങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. നവോദയ ഭാരവാഹികളായ രവീന്ദ്രന്‍ പയ്യന്നൂര്‍, അന്‍വാസ്, ജയകുമാര്‍, ഉദയഭാനു, സുധാകരന്‍, അഹ്മദ് മേലാറ്റൂര്‍, പൂക്കോയ തങ്ങള്‍, സുരേഷ് സോമന്‍, ബാലകൃഷ്ണന്‍, നിഷ മേലാറ്റൂര്‍, ദീപ ജയകുമാര്‍, സോഫിയ സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.