ജിദ്ദ: തെക്കന്‍ അതിര്‍ത്തി മേഖലയില്‍ ഹൂതി വിമതരുടെ ഷെല്ലിങ്ങില്‍ സൗദി സൈനികന് വീരമൃത്യു. ഹാശിം അല്‍ ബറകാത്തി എന്ന സൈനികനാണ് ജീസാന്‍ പ്രവിശ്യയിലെ അതിര്‍ത്തി പോസ്റ്റില്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷഭരിതമായ അതിര്‍ത്തി മേഖലയിലെ സൗദി സൈനിക പോസ്റ്റിന് നേരെ കഴിഞ്ഞ ദിവം രാത്രിയാണ് ഹൂതികളും അലി അബ്ദുല്ല സാലിഹിന്‍െറ സംഘവും യമനില്‍ നിന്ന് ഷെല്‍ വര്‍ഷം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹാശിം അല്‍ ബറകാത്തിക്ക് ഷെല്ല് പതിച്ച് ഗുരുതരമായി പരിക്കേറ്റു. അടിയന്തര വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഏറെ വൈകാതെ മരിക്കുകയായിരുന്നു. മക്ക പ്രവിശ്യയിലെ അലൈ്ളത് ഗവര്‍ണറേറ്റ് സ്വദേശിയാണ് ഹാശിം. മൃതദേഹം എത്രയും പെട്ടെന്ന് അലൈ്ളതില്‍ എത്തിക്കാന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.