വാറ്റ്: ആദ്യവര്‍ഷം പരിവര്‍ത്തന കാലയളവ്​;  ദീര്‍ഘകാല കരാറുകള്‍ക്ക് ഇളവ് ലഭിക്കും

റിയാദ്: സൗദിയില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന ആദ്യവര്‍ഷം പരിവര്‍ത്തന കാലയളവായി പരിഗണിച്ച് ദീര്‍ഘകാല കരാറുകളിലെ ഇടപാടുകള്‍ക്ക് നികുതിയിളവ് അനുവദിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻറ്​ ടാക്​സ് വ്യക്തമാക്കി. നികുതിയെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് , 2017 മെയ് 30^ന് മുമ്പ് ഒപ്പുവെച്ച കരാറുകള്‍ക്കാണ് നികുതിയിളവ് ലഭിക്കുക എന്ന് അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 2018 ഡിസംബര്‍ 31 വരെ കാലയളവിലാണ് പരിവര്‍ത്തനകാല ഇളവ് ലഭിക്കുക. എന്നാല്‍ 2017 മെയ് 30 ന് ശേഷം ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ക്കും പുതുതായി ഒപ്പുവെക്കുന്ന കരാറുകള്‍ക്കും ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ലെന്നും അതോറിറ്റി ട്വിറ്ററിൽ വിശദീകരിച്ചു. 
2017 മെയ് 30ന് മുമ്പ് ഒപ്പുവെച്ച കരാറുകളിലെ ഇടപാടുകാര്‍ ടാക്സിന് വിധേയമായവരോ നികുതി ഇളവിന് അര്‍ഹതയുള്ളവരോ ആണെങ്കില്‍ അത്തരം കരാറുകളിലെ ഇടപാടുകള്‍ക്ക് 2018 ഡിസംബര്‍ 31 വരെ നികുതി ബാധകമായിരിക്കില്ല. 
എന്നാല്‍ ഇതേ കാലയളവിലെ കരാറിലെ ഇടപാടുകാര്‍ ടാക്സ് റിട്ടേണിന് അര്‍ഹരല്ലെങ്കില്‍ ഈ കാലയളവിലെ ഇടപാടുകള്‍ക്കും അഞ്ച് ശതമാനം നികുതി ബാധകമായിരിക്കും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.