മതേതര വോട്ടുകൾ ഭിന്നിക്കാൻ  ഇടവരുത്തില്ല -ഹമീദ്​ വാണിയമ്പലം

ജിദ്ദ: വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം കൊണ്ട്​ മതേതര വോട്ടുകൾ ഭിന്നിക്കുന്ന അവസ്​ഥ ഉണ്ടാവില്ലെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം. ഫാഷിസ്​റ്റ്​ ശക്​തികൾ തെരഞ്ഞെടുപ്പിൽ മത്​സരിക്കു​േമ്പാൾ അവരെ പരാജയപ്പെടുത്താൻ വേണ്ടി പാർട്ടി സന്ദർഭാനുസരണം തീരുമാനമെടുക്കും. അവിടെ മറ്റ്​ വിഷയങ്ങളൊന്നും പരിഗണിച്ചല്ല നിലപാ​ടെടുക്കുക. ഫാഷിസ്​റ്റ്​ കക്ഷികളുടെ പരാജയം ഉറപ്പുവരുത്തുക എന്നതാവും ലക്ഷ്യം. 
അത്​ പാർട്ടിയുടെ നയമാണെന്ന്​ അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ സന്ദർശനം നടത്തുന്ന ഹമീദ്​ ഗൾഫ്​മാധ്യമം^മീഡിയ വൺ ഒാഫിസ്​ സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു. കേരളത്തിൽ ക്രമാനുഗതമായ വളർച്ചയാണ്​ പാർട്ടി പ്രതീക്ഷിക്കുന്നത്. ജനകീയ വിഷയങ്ങളിൽ ആത്​മാർഥതയോടെ ഇടപെടുകയാണ്​ ഞങ്ങൾ . അതി​േൻറതായ സ്വീകാര്യത പാർട്ടിക്ക്​ ലഭിക്കുന്നുണ്ട്​.വെൽഫെയർ പാർട്ടിയുടെ ഭ​ൂസമരം പോലുള്ള പ്രക്ഷോഭങ്ങൾ സർക്കാറിനെ എന്ന പോലെ  മറ്റു പാർട്ടികളെയും അലോസരപ്പെടുത്തിയിട്ടുണ്ട്​. ജനങ്ങളും ഇൗ പാർട്ടിയെ ഉൾകൊള്ളാൻ തയാറാവുന്നുണ്ട്​.എല്ലാ ജനപിന്തുണയും വോട്ടായി മാറണമെന്നില്ല. ജയസാധ്യതയുള്ളവരെ നോക്കി ജയിപ്പിക്കുക എന്ന പ്രവണത ജനങ്ങൾക്കിടയിലുണ്ട്​. 
വോട്ട്​ ചെയ്യുന്നില്ല എന്നതുകൊണ്ട്​ ജനം പാർട്ടിയെ തിരസ്​കരിക്കുന്നു എന്ന്​ അർഥമാക്കേണ്ടതില്ല. സി.പി.എം പോലുള്ള മതേതരപാർട്ടികൾ താത്​കാലികലാഭം നോക്കി തീരുമാനങ്ങളെടുക്കുന്ന സ്​ഥിതിയാണ്​ കേരളത്തിൽ. മതേതര ശക്​തികൾ ​െഎക്യപ്പെടേണ്ടത്​ തെരഞ്ഞെടുപ്പി​​െൻറ തലേന്നല്ല. കൃത്യമായ നയത്തി​​െൻറയും കാഴ്​ചപ്പാടി​​െൻറയും അടിസ്​ഥാനത്തിൽ അതിനുള്ള ശ്രമങ്ങളുണ്ടാവണം. അതിന്​ വേണ്ടത്​ അനാവശ്യമായ ഭയം അവസാനിപ്പിക്കുകയാണ്​. മൃതുഹിന്ദുത്വ സമീപനം ചിലപ്പോൾ സി.പി.എമ്മി​​െൻറ ഭാഗത്തുമുണ്ടാവുന്നുണ്ട്​. 
മലപ്പുറത്ത്​ മുസ്​ലീം വോട്ടുകൾ ഏകീകരിക്കുന്നു എന്ന്​ സി.പി.എം കാലേകൂട്ടി പ്രചരിപ്പിച്ചത്​ ഹിന്ദുവോട്ടുകൾ ഞങ്ങൾക്ക്​​ ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ്​. പക്ഷെ അതുണ്ടായില്ല എന്നത്​ നല്ല സന്ദേശമായിരുന്നു. അത്തരം സമീപനങ്ങളിൽ നിന്ന്​ മതേതരപാർട്ടികൾ പിൻമാറണം.
 വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി യുവജന സംഘടനകളുടെ ​ദേശിയതല പ്രഖ്യാപനം ഉടനെയുണ്ടാവും. 
വെൽഫെയർ പാർട്ടി സംസ്​ഥാന വൈസ്​പ്രസിഡൻറ്​ സുരേന്ദ്രൻ കരിപ്പുഴ ​പ്രവാസി സാംസ്​കാരികവേദി നേതാക്കളായ ഇസ്​മയിൽ കല്ലായി, റഹീം ഒതുക്കുങ്ങൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.